Sunday, January 1, 2012

Puzz in BootsPuzz In Boots

നല്ല ഒരു കഥ ഡയറക്ട് ചെയ്ത് നശിപ്പിച്ചിരിക്കുന്നു..
പുസ് ആയി അഭിനയിച്ചിരിക്കുന്ന കാറ്റ് പല സീനിലും ഓവര്‍ ആക്ട് ആയാണ് ഫീല്‍ ചെയ്തത്.
ഫിലിമിന്‍റെ ഡയറക്ടര്‍ കിട്ടിയ കാറ്റിനെ പിടിച്ച് അഭിനയിപ്പിച്ചതാണോ എന്ന് സംശയം തോന്നി.
നായകനായ പൂച്ച പല സീനിലും അഭിനയത്തിന്‍റെ ബാലപാഠം മറന്നത്
പോലെ ഉള്ള പെര്‍ഫോര്‍മന്‍സ്..ആക്ഷന്‍ സീന്‍സില്‍ എല്ലാം നായകനായ പൂച്ചയുടെ ഡ്യൂപ്പ് ആണ്
ആക്ട് ചെയ്തിരിക്കുന്നതെന്ന് കാണുന്ന കൊച്ചു കുട്ടികള്‍ക്ക് വരെ മനസിലാകും.

മൈനസസ്-
-----------------
1..ഡബ്ബിംഗ് ഒക്കെ വളരെ മോശം സല്‍മ ഹയക്കിന്‍റെ ശബ്ദം ഇതിലെ നായിക ആയി അഭിനയിച്ചിരിക്കുന്ന പൂച്ചയ്ക്ക് ഒട്ടും ചേരുന്നില്ല.
ബ്രിട്ട്നി സ്പിയേര്‍സിനെ കൊണ്ടത് ചെയ്യിച്ചിരുന്നെങ്കില്‍ എന്ന് ഫിലിം കാണുന്ന എല്ലാവരും ഒരു തവണ എങ്കിലും ആലോചിചിരീക്കും..


2.അഭിനയിക്കാന്‍ കഴിവുള്ള എത്രയോ പൂച്ചകള്‍ ഇന്ന് ഉണ്ട്.
റെക്കമണ്ടേഷന്‍ കൊണ്ട് വന്നതാണ് ഈ അഭിനയിക്കാനറിയാത്ത മന്ദബുദ്ധി പൂച്ച.
ഡയറക്ടര്‍ ക്രിസ് മില്ലര്‍ എന്ത് കൊണ്ട് ഈ പൂച്ചയെ എടുത്തു എന്നന്വേക്ഷിച്ചപ്പോഴാണറിഞ്ഞത്
a cats tale എന്ന ഫിലിമിലെ നായകനായി അഭിനയിച്ചിട്ടൂള്ള
പൂച്ചയൂടെ കുട്ടി ആണ് ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞത്.
ഹോളിവുഡിലാണേലും മോളിവുഡിലാണേലും അച്ചന്‍ സിനിമയിലാണെങ്കില്‍ നല്ല ഓപ്പണിംഗ് മക്കള്‍ പൂച്ചകള്‍ക്ക് കൊടുക്കുന്നുണ്ട്.


പ്ലസസ്
-----------------

1)തെറ്റിദ്ധാരണകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പൂച്ചകളുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അമ്മയുടെ മുന്നില്‍ ചെയ്യാത്ത തെറ്റിന്റ്റെ തെറി കേള്‍ക്കേണ്ടി വരുന്ന സീന്‍ഹോ. തിയറ്ററിലീരുന്നു പല കുട്ടികളും കരയുകയായിരുന്നു. ആ ഒരു സീന്‍ കൊള്ളാം.

‎ 2.) 37 സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു.
സെസ്ക്കിന്‍റെ അതിപ്രസരം ഈ ചിത്രത്തില്‍ ഉണ്ട്.
മലയാള സിനിമയിലൊക്കെ ആണെങ്കില് കണ്ട് പരിചയപ്പെട്ട് വളച്ച് എടുത്ത് കോള്‍ഡ് കോഫി വാങ്ങി കൊടുത്ത് ഒരാശ്ച കഴിഞ്ഞൊക്കെയേ പരിപാടി ഉള്ളൂ..
ഇത് പൂച്ചയുടെ ഫിലിം ആയത് കൊണ്ട് ഫസ്റ്റ് ഒരു പൂച്ചയെ കാണുമ്പോ തന്നെ പരിപാടി തുടങ്ങാണൂ.
അത് കൊണ്ട് പെട്ടെന്ന് പെട്ടെന്ന് 37 എണ്ണം ഉണ്ട്.
അതെല്ലാം കൊള്ളാം.

........................................................................................................

ഈ കുറച്ചു നല്ല കാര്യങ്ങള്‍ ഒന്നും തന്നെ ഈ സിനിമയെ ഒരു മോശം സിനിമ ആകുന്നതില്‍ നിന്നും രക്ഷിക്കുന്നില്ല എന്നതാണ് കഷ്ടം .ഗ്രാഫിക്സ് ഉപയോഗിക്കേണ്ട സീന്‍സ് ഗ്രാഫിക്സിന്‍റെ സഹായമില്ലാതെ തന്നെ ചെയ്തിരിക്കുന്നത് സീനിന്‍റെ ഒറിജിനാലിറ്റി കുറയ്ക്കാനേ ഉപകരിച്ചിട്ടുള്ളൂ. അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തോന്നിയത് സംവിധായകന്റെയും ( Chris Miller), തിരക്കഥാകൃത്തുകളുടെയും( Tom Wheeler
David H. Steinberg ) അശ്രദ്ധയോ കുഴപ്പമോ കൊണ്ട് മോശമായ ഒരു സിനിമയാണ് പുസ്സ് ഇന്‍ ബൂട്ട്സ് .അവര്‍ ഒന്ന് കൂടെ ശ്രദ്ധിച്ച് ഒഴിവാക്കാന്‍ എളുപ്പം കഴിയുമായിരുന്ന പാറകല്ലുകടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇത് ഒരുപാട് പുതുമകള്‍ ഉള്ള ഒരു നല്ല സിനിമയാകുമായിരുന്നുഷെര്‍ക്കിന്‍റെ ക്യാരക്ടര്‍ വെറുതെ ഒരാവശ്യമില്ലാതെ ചേര്‍ത്തതാണോ എന്നൊരു ഡൌട്ടെനിക്കുണ്ട്.സ്ത്രീകളെ ആകര്‍ഷിപ്പിക്കാനുള്ള ഒരു പാത്ര സൃഷ്ടി ആയി തോന്നി.
എന്ത് ഷെര്‍ക്ക് ഏത് ഷെര്‍ക്ക് അല്ലേ? എത്ര പേര്‍ക്കറിയാം ഷെര്‍ക്കിനെ ,ആര് കണ്ടു ഷെര്‍ക്ക് 2.
അതിനൊക്കെ ഇവിടെ ആര്‍ക്കാ ടൈം എല്ലാര്‍ക്കും മുല്ലപെരിയാര്‍,കൂടംകുളം ആണവനിലയം ഇതൊക്കെ അന്വേക്ഷിക്കാനല്ലേ ടൈം..
my rating 4.0 out of 5.1